ജലീബ് ഷുവൈഖിലെ സലൂണിൽ മയക്കുമരുന്ന് വിൽപ്പന; ബാർബർ അറസ്റ്റിൽ

  • 09/12/2024


കുവൈത്ത് സിറ്റി: പ്രാദേശികമായി ഷാബു എന്ന് വിളിക്കപ്പെടുന്ന ക്രിസ്റ്റൽ മെത്ത് വിൽക്കാൻ താൻ ജോലി ചെയ്യുന്ന സലൂൺ ഉപയോഗിച്ചതിന് ഒരു ഏഷ്യൻ ബാർബർ അറസ്റ്റിൽ. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ ജലീബ് ഷുവൈഖിലെ ഒരു പുരുഷ സലൂണിൽ ബാർബറായി ജോലി ചെയ്യുന്ന ഒരു ഏഷ്യൻ മയക്കുമരുന്ന് കച്ചവടക്കാരനെ കുറിച്ച് ഒരു സൂചന ലഭിക്കുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയും വിൽപ്പനയ്ക്ക് തയ്യാറായ ഷാബു അടങ്ങിയ ബാഗുകൾ ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തുകയും ചെയ്തു. പിടികൂടിയ വസ്തുക്കളുമായി പ്രതിയെ ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് റഫർ ചെയ്തു.

Related News