തായ്‌ലൻഡിലെത്തുന്ന പൗരന്മാർക്ക് നിർദേശങ്ങളുമായി കുവൈത്ത് എംബസി

  • 11/12/2024


കുവൈത്ത് സിറ്റി: രാജ്യത്ത് എത്തുന്ന കുവൈത്തി പൗരന്മാർ മോട്ടോർ സൈക്കിൾ വാടകയ്‌ക്കെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രാദേശിക നിയന്ത്രണങ്ങൾ പാലിക്കണമെന്ന് തായ്‌ലൻഡിലെ കുവൈത്ത് എംബസി മുൻകരുതൽ നിർദേശം നൽകി. മോട്ടോർ സൈക്കിളുകൾ വാടകയ്‌ക്കെടുക്കുമ്പോൾ അന്താരാഷ്‌ട്ര ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കേണ്ടതിൻ്റെ പ്രാധാന്യം എംബസി ചൂണ്ടിക്കാട്ടി. സുരക്ഷ ഉറപ്പാക്കാനും നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാനും ഹെൽമെറ്റ് ധരിക്കേണ്ടതിൻ്റെ ആവശ്യകത എടുത്തുപറഞ്ഞു. നിയമങ്ങൾ പാലിക്കാനും തർക്കങ്ങൾ ഒഴിവാക്കാനും തായ് ടൂറിസം മന്ത്രാലയം ലൈസൻസുള്ള ഓഫീസുകളിൽ നിന്ന് മാത്രം മോട്ടോർ സൈക്കിളുകൾ വാടകയ്ക്ക് എടുക്കാൻ പൗരന്മാരോട് എംബസി നിർദ്ദേശിച്ചു. അടിയന്തര സാഹചര്യങ്ങളിലോ തുടർ മാർഗനിർദേശങ്ങളിലോ സഹായത്തിനായി, തായ് എമർജൻസി ഹോട്ട്‌ലൈനിലേക്ക് 1155-ൽ വിളിക്കണമെന്നും എംബസി അറിയിച്ചു.

Related News