ഷെയ്ഖ് ജാബർ പാലം ഭാഗികമായി അടക്കുന്നു

  • 11/12/2024


കുവൈറ്റ് സിറ്റി : ഷുവൈഖിൽ നിന്ന് സുബിയയിലേക്കുള്ള ഷെയ്ഖ് ജാബർ പാലം വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണി മുതൽ അടയ്ക്കുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.

സാദ് അൽ അബ്ദുല്ല അക്കാദമി ഫോർ സെക്യൂരിറ്റി സയൻസസിലെ വിദ്യാർഥികൾ നടത്തുന്ന ലോങ് മാർച്ച് അവസാനിക്കുന്നത് വരെയായിരിക്കും അടച്ചിടൽ. എന്നിരുന്നാലും, പൊതുഗതാഗതത്തിന് വിപരീത ദിശ തുറന്നിരിക്കും.

Related News