2034 ലോകകപ്പ് സൗദിയിൽ; അഭിനന്ദനം അറിയിച്ച് കുവൈറ്റ് അമീർ

  • 11/12/2024

കുവൈറ്റ് സിറ്റി : 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ബിഡ്  വിജയിച്ചതിന് സൗദി കിരീടാവകാശിയെ കുവൈറ്റ് അമീർ അഭിനന്ദിച്ചു. സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ആത്മാർത്ഥമായ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അഭിനന്ദന സന്ദേശം അയച്ചു. 

2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ബിഡ് സൗദി അറേബ്യ നേടിയ അവസരത്തിൽ. ഈ അന്താരാഷ്‌ട്ര കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കാൻ സൗദിയെ  തിരഞ്ഞെടുത്തത് സൗദി അറേബ്യയുടെ ഉയർന്ന അന്താരാഷ്‌ട്ര നിലവാരവും, അത്തരം അന്താരാഷ്ട്ര ഇവൻ്റുകൾ സംഘടിപ്പിക്കുന്നതിൽ അവർക്കുള്ള കഴിവുകളിലും വിപുലമായ അനുഭവത്തിലും വലിയ ആത്മവിശ്വാസവും ഉൾക്കൊള്ളുന്നുവെന്നും ഹിസ് ഹൈനസ് ചൂണ്ടിക്കാട്ടി. 

ഈ വിശിഷ്ട നേട്ടം ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾക്കും എല്ലാ സഹോദര സൗഹൃദ അറബ്, ഇസ്‌ലാമിക രാജ്യങ്ങൾക്കും അഭിമാനകരമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ മഹത്തായ ആഗോള കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നതിൽ സൗദി അറേബ്യക്ക്  വിജയം ആശംസിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം 👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News