ഏഴ് മാസത്തിനുള്ളിൽ കുവൈത്ത് ഇറക്കുമതി ചെയ്തത് 1.24 ബില്യൺ ഡോളറിൻ്റെ സ്വർണവും വിലപിടിപ്പുള്ള ലോഹങ്ങളും

  • 11/12/2024


കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വർണം, വിലയേറിയ കല്ലുകൾ, ലോഹങ്ങൾ എന്നിവയുടെ ഇറക്കുമതി 13.4 ശതമാനം വർധിച്ചതായി കണക്കുകൾ. ഇറക്കുമതി 44.62 മില്യൺ കുവൈത്തി ദിനാർ വർധിച്ച് ഈ വർഷത്തെ ആദ്യ ഏഴ് മാസങ്ങളിൽ 377.97 മില്യൺ കുവൈത്തി ദിനാർ (1.247 ബില്യൺ ഡോളർ) ആയാണ് ഉയർന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 333.35 മില്യൺ കുവൈത്തി ദിനാറിനെ (1.1 ബില്യൺ ഡോളർ) അപേക്ഷിച്ചാണ് ഈ വർധന ഉണ്ടായിട്ടുള്ളത്.

കുവൈത്തിന്റെ സ്വർണ്ണ ഇറക്കുമതി മാത്രം 165.9 മില്യൺ കുവൈത്തി ദിനാർ ആണ്. മുൻ വർഷത്തെ 118.5 മില്യണുമായി താരതമ്യം ചെയ്യുമ്പോൾ 40 ശതമാനം വർദ്ധനവ് അല്ലെങ്കിൽ 47.38 മില്യൺ കുവൈത്തി ദിനാറിന്റെ വർധനവ് ഉണ്ടായിട്ടുള്ളതായി കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, പ്രകൃതിദത്തമോ സംസ്ക്കരിച്ചതോ ആയ മുത്തുകൾ, വിലയേറിയതും അമൂല്യവുമായ കല്ലുകൾ, വിലയേറിയ ലോഹങ്ങൾ, വിലയേറിയ ലോഹങ്ങൾ പൊതിഞ്ഞ സാധാരണ ലോഹങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ ഇറക്കുമതി 1.3 ശതമാനം കുറഞ്ഞു.

Related News