T-Grill മൂന്നാമത്തെ ബ്രാഞ്ച് സാൽമിയയിൽ പ്രവർത്തനം ആരംഭിച്ചു

  • 11/12/2024



കുവൈറ്റ് സിറ്റി : രുചി വൈവിധ്യങ്ങളുമായി T-Grill റെസ്റ്റോറന്‍റ് സാൽമിയയിൽ ഓൾഡ് സൂക്കിലെ സലേം സ്ട്രീറ്റിൽ പ്രവര്‍ത്തനം ആരംഭിച്ചു. പരമ്പരാഗതവും, തനതായ ഇന്ത്യന്‍, അറേബ്യന്‍, ചൈനീസ്, ഇറ്റാലിയൻ രുചി വൈവിധ്യങ്ങളുമായാണ് തക്കാരാ ഗ്രൂപ് ഓഫ് കമ്പനിയുടെ ബ്രാൻഡ് ആയ T-Grill റെസ്റ്റോറന്‍റ് ഭക്ഷണ പ്രേമികളെ സ്വീകരിക്കുന്നത്.

കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ സാന്നിധ്യമറിയിച്ചുകൊണ്ട് തക്കാര ഗ്രൂപ്പ് ഓഫ് കമ്പനീസ് ഏകദേശം ഇരുപത് വർഷമായി പ്രവർത്തിക്കുന്നു. രുചിയിലും, വൈവിധ്യമാർന്ന വിഭവങ്ങളുടെ പേരുകേട്ട തക്കാരാ ഗ്രൂപ്പ് ടി ഗ്രില്ലിൽ ഭക്ഷണപ്രേമികൾക്ക് താങ്ങാനാവുന്ന ഡൈനിംഗ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.

WhatsApp Image 2024-12-11 at 8.02.00 PM.jpeg

കേരള എക്‌സ്പ്രസ്, ബർഗർ ഡിപ്പോ, നടുമുറ്റം റെസ്റ്റോറൻ്റ്, ലേസി ലാസിയോ, സ്‌പൈസ് ബേ, നിസാമത്ത് ഹൈദരാബാദ് ബിരിയാണി, 360, ടെക് ബിസ തുടങ്ങി നിരവധി ബ്രാൻഡുകൾ തക്കാരാ ഗ്രൂപ് ഓഫ് കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്, 2025 ൽ കൂടുതൽ ബ്രാഞ്ചുകൾ കുവൈത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് തക്കാര ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ അബ്ദുൾ റഷീദ് ഉദ്ഘടനവേളയിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും, ഭക്ഷണപ്രേമികൾക്കും സാൽമിയയിലെ ഓൾഡ് സൂക്കിലെ ആദ്യ ഔട്ട്‌ലെറ്റ് സന്ദർശിക്കാം, കോണ്ടാക്ട് നമ്പർ 95500430.

Related News