വിദേശ ചികിത്സയ്ക്കായി അനുവദിച്ച ഫണ്ടിൽ തട്ടിപ്പ്; പ്രവാസിക്ക് 10 വർ‌ഷം തടവ്

  • 13/12/2024


കുവൈത്ത് സിറ്റി: വിദേശ ചികിത്സയ്ക്കായി അനുവദിച്ച ഫണ്ടിൽ നിന്ന് 15 ദശലക്ഷം ദിനാർ ഉൾപ്പെട്ട തട്ടിപ്പ് കേസിൽ കീഴ്‌ക്കോടതി വിധി ശരിവച്ച് കാസേഷൻ കോടതി. ഈജിപ്തുകാരനും ഒരു ട്രാവൽ ഏജൻസിയുടെ ഡയറക്ടറുമായ ഒന്നാം പ്രതിക്ക് കോടതി 10 വർഷം തടവും 6 ദശലക്ഷം ദിനാർ പിഴയും വിധിച്ചു. കുവൈത്തി പൗരനും ആരോഗ്യ മന്ത്രാലയത്തിലെ മുൻ ഉദ്യോഗസ്ഥനുമായ രണ്ടാം പ്രതിക്ക് തട്ടിപ്പ് സുഗമമാക്കിയതിന് ഏഴ് വർഷം തടവും 300,000 ദിനാർ പിഴയും ചുമത്തി. ഒരു യൂറോപ്യൻ രാജ്യത്ത് ഹെൽത്ത് ഓഫീസിൻ്റെ അഭാവം ചൂണ്ടിക്കാണിച്ച് ഒന്നാം പ്രതി കുവൈത്ത് പൗരന്മാർക്ക് ചികിത്സാ, ഹോട്ടൽ റിസർവേഷൻ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജ ഇൻവോയ്‌സുകൾ ഉണ്ടാക്കിയതായി പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. ഇത്തരത്തിൽ 15 ദശലക്ഷത്തിലധികം ദിനാർ അപഹരിച്ചുവെന്നാണ് കേസ്.

Related News