സുരക്ഷാ ഉദ്യോ​ഗസ്ഥരെ ആക്രമിച്ച് പ്രതിയെ രക്ഷിച്ചു; അഞ്ച് അജ്ഞാതർക്കായി അന്വേഷണം

  • 24/01/2025


കുവൈത്ത് സിറ്റി: അറസ്റ്റിനെ എതിർത്തതിനും പൊതു ജീവനക്കാരെ ആക്രമിച്ചതിനും പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതിനും കുറ്റാരോപിതരായ അഞ്ച് അജ്ഞാതർക്കായി അധികൃതർ അന്വേഷണം ആരംഭിച്ചു. അഹമ്മദി അന്വേഷണ വിഭാഗം പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ് പ്രതികളെ പിടികൂടാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട വാഹനങ്ങളുടെ തരങ്ങളും ലൈസൻസ് പ്ലേറ്റുകളും ഉൾപ്പെടെയുള്ള വിവരങ്ങൾ കേസ് ഫയലിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അൽ ദാഹെർ പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെ, ഒരു സഹകരണ സൊസൈറ്റിക്ക് സമീപം 2018-ൽ അമേരിക്കൻ നിർമ്മിത ഫോർ വീൽ ഡ്രൈവ് വാഹനം ഉദ്യോ​ഗസ്ഥർ തടയുകയായിരുന്നു. തിരിച്ചറിയൽ രേഖ ഇല്ലാത്ത ഡ്രൈവറെ ചോദ്യം ചെയ്ത ശേഷം വാഹനത്തിൽ നിന്ന് ഇറങ്ങാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇതിനിടെയിൽ ഡ്രൈവർ ഒരു ഫോൺ കോൾ ചെയ്തു. തുടർന്ന് നാല് ഒരു സലൂൺ കാർ എത്തി. തടികൊണ്ടുള്ള വസ്തു ഉപയോഗിച്ച് സംഘം ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും പ്രതിയെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്തു.

Related News