കുവൈത്ത് കെഎംസിസി; ഇസ്റാഅ് മിഅ്റാജ് അനുസ്മരണം സംഘടിപ്പിച്ചു.

  • 26/01/2025


കുവൈത്ത് സിറ്റി: കെഎംസിസി സംസ്ഥാന മതകാര്യ സമിതിയുടെ ആഭിമുഖ്യത്തിൽ ഇസ്റാഅ് മിഅ്റാജ് 'ചരിത്രവും, വർത്തമാനവും' എന്ന വിഷയാസ്പദമായി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഫർവാനിയ ദജീജ് മെട്രോ മെഡിക്കൽ ഹാളിൽ കുവൈത്ത് കെഎംസിസി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് റഊഫ് അൽ മശ്ഹൂർ തങ്ങൾ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന മതകാര്യ സമിതി ചെയർമാൻ ഇഖ്ബാൽ മാവിലാടം അദ്ധ്യക്ഷനായിരുന്നു. ഉസ്മാൻ ദാരിമി അടിവാരം, സാജു ചെമ്മനാട് എന്നിവർ വിഷയാവതരണം നടത്തി. 

കുവൈത്ത് കെഎംസിസി സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ വയനാട്, ട്രഷറർ ഹാരിസ് വള്ളിയോത്ത്, വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി, അഷ്‌റഫ് ഏകരൂൽ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായ എം.ആർ.നാസർ, ഡോ: മുഹമ്മദലി, ഫാസിൽ കൊല്ലം, മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ പയ്യന്നൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 
അഷ്‌റഫ് ദാരിമി ഖിറാഅത്ത് നടത്തി. സംസ്ഥാന മതകാര്യ സമിതി കൺവീനർ യഹ്‌യ ഖാൻ മൗലവി സ്വാഗതവും, ഖാലിദ് പള്ളിക്കര നന്ദിയും പറഞ്ഞു.

Related News