'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍': കെ.ഐ.സി മനുഷ്യ ജാലിക ശ്രദ്ധേയമായി

  • 26/01/2025


കുവൈത്ത് സിറ്റി:റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു 'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച 'മനുഷ്യ ജാലിക' ശ്രദ്ധേയമായി.അബ്ബാസിയ കെ ഐ സി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി സമസ്ത മലപ്പുറം ജില്ല മുശാവറ അംഗം സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ നെല്ലിക്കുത്ത് ഉത്ഘാടനം ചെയ്തു.കെ ഐ സി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു.ശിഹാബ് മാസ്റ്റർ നീലഗിരി 
പ്രമേയ പ്രഭാഷണം നടത്തി.വെറുപ്പും വിദ്വേഷവും അസഹിഷ്ണുതയും വ്യപകമായി പ്രചരിപ്പിക്കുന്ന ഫാസിസ്റ്റു രാഷ്ട്രീയത്തെ ജനാധിപത്യ മാർഗത്തിൽ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായ ശ്രമങ്ങൾ അനിവാര്യമാണെന്ന സന്ദേശമാണ് 'മനുഷ്യ ജാലിക' സമൂഹത്തിനു നല്‍കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അബ്ദുൽ ഗഫൂർ ഫൈസി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
കെ ഐ സി ചെയർമാൻ ശംസുദ്ധീൻ ഫൈസി,വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി അടിവാരം,അബ്ദുൽ നാസർ അസ്ലമി, മേഖല നേതാക്കളായ ശംസുദ്ധീൻ യമാനി, മുഹമ്മദ്‌ കെ വി, ഇക്ബാൽ ഫൈസി,റാഷിദ്‌ കെ ടി, മുഹമ്മദ്‌ ആദിൽ ചീക്കോട്,ശാക്കിർ മുസ്‌ലിയാർ, മിസ്ഹബ് തലയില്ലത്ത് ആശംസകൾ നേർന്നു.കേന്ദ്ര നേതാക്കളായ മുസ്തഫ ദാരിമി,ഇഎസ് അബ്ദുൾറഹ്മാൻ ഹാജി,ഇസ്മായിൽ ഹുദവി,അബ്ദുൽ ഹക്കീം മുസ്‌ലിയാർ വാണിയന്നൂർ,മുനീർ പെരുമുഖം,ഹസൻ തഖ്‌വ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ നാസർ കോഡൂർ സ്വാഗതവും സെക്രട്ടറി ഇസ്മായിൽ വള്ളിയോത്ത് നന്ദിയും പറഞ്ഞു.

Related News