ഐസിസി കുവൈറ്റ് മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി

  • 01/02/2025


കുവൈറ്റ് സിറ്റി: ഒഐസിസി കുവൈറ്റ് നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി. ഒഐസിസി നാഷണൽ കമ്മറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ നാഷണൽ വൈസ് പ്രസിഡന്റ് എബി വരിക്കാട് ആദ്യക്ഷത വഹിച്ചു.

നാഷണൽ വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർ കളീക്കൽ , ജനറൽ സെക്രെട്ടറിമാരായ
വർഗീസ് ജോസഫ് മാരാമൺ , ജോയ് ജോൺ തുരുത്തിക്കര, കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കടലുണ്ടി, ജനറൽ സെക്രട്ടറി ഷംസുദ്ദിൻ കുക്കു, കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഷോബിൻ സണ്ണി, നാസർ, മാണി ചാക്കോ, വിജോ പാലകലത്തിൽ തോമസ് എന്നിവർ സംസാരിച്ചു.

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.സ്. പിള്ള സ്വാഗതവും സെക്രട്ടറി സുരേഷ് മാത്തൂർ നന്ദിയും അറിയിച്ചു.

Related News