ആരോഗ്യ സർവേക്കൊരുങ്ങി മെഡക്സ് മെഡിക്കൽ ഗ്രൂപ്പ്

  • 01/02/2025


കോവിഡാനന്തര കുവൈത്തിലെ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകളും ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി സർവ്വേ നടത്താനൊരുങ്ങി മെഡക്സ് മെഡിക്കൽ ഗ്രൂപ്പ്. കുവൈത്തിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന സർവ്വേ 30 ദിവസങ്ങൾ കൊണ്ട് തീർക്കാനാണ് മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് മാനേജ്മെൻറ് അറിയിച്ചു. ഇത്തരം പഠനങ്ങൾ കുവൈത്തിലെ ആരോഗ്യ മേഖലയ്ക്ക് വലിയൊരു മുതൽക്കൂട്ടാവുമെന്നും ഇത് നടത്തുന്നതിലൂടെ ഇതിനു നേതൃത്വം നൽകുന്ന മെഡക്സ് മെഡിക്കൽ ഗ്രൂപ്പിലെ ആരോഗ്യ പ്രവർത്തകർക്ക് വളരെ ഉപകാരപ്പെടുമെന്നും ഇതിനോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിൽ മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് പ്രസിഡണ്ട് ആൻഡ് സിഇഒ മുഹമ്മദലി വി പി പറഞ്ഞു. സർവ്വേ പൂർത്തിയായ ശേഷം ഇതിൻറെ റിപ്പോർട്ടും കണ്ടെത്തലുകളും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനും ബന്ധപ്പെട്ട ഡിപ്പാർട്ടുമെൻ്റുകൾക്കും സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സർവ്വേ നടത്താൻ അനുമതി നൽകിയ കുവൈത്ത് ഹെൽത്ത് മിനിസ്ട്രിക്കും ഡിഫൻസ് മിനിസ്ട്രിക്കും നന്ദിയും അറിയിച്ചു. ചടങ്ങിൽ മെഡക്സ് ജനറൽ മാനേജർ ഇംതിയാസ് അഹമ്മദ്, മെഡിക്കൽ ഡയറക്ടർ ഡോക്ടർ അഹ്മദ് ഹംദി സലാഹ്, അസിസ്റ്റൻറ് ഡയറക്ടർ ഡോക്ടർ റഷീത് ജോൺസൺ, സ്പോൺസർ ജാസിം മുഹമ്മദ് അലൂഷ് അൽ അസ്മി,പബ്ലിക് റിലേഷൻസ് മാനേജർ ഹാമിദ് ഹറബ് അൽ ഉതൈബി, ഓപ്പറേഷൻ ഹെഡ് ജുനൈസ് കോയിമ്മ, പി.എ ജിൻസി അജു, മാർക്കറ്റിംഗ് മാനേജർ ലാമ ഇബ്രാഹിം എന്നിവർ സംബന്ധിച്ചു . സർവേയുമായി ബന്ധപ്പെട്ട വിവരങ്ങൾ നേഴ്സിങ് സൂപ്രണ്ട് അഖ്വീഫ് ലാൽ വിശദീകരിച്ചു.

Related News