കെ.കെ.ഐ.സി അഹ് ലൻ വ സഹ് ലന് റമദാൻ ഫെബ്രുവരി 25 ന്

  • 02/02/2025


കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ വർഷം തോറും റമദാനിനെ സ്വാഗതം ചെയ്ത് കൊണ്ട് സംഘടിപ്പിച്ചു വരുന്ന അഹ് ലൻ വ സഹ് ലന് റമദാൻ മെഗാ സമ്മേളനം 2025 ഫിബ്രവരി 25 ന് അബ്ബാസിയ സെൻട്രൽ സ്കൂൾ അങ്കണത്തിൽ വെച്ച് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. 

പരിപാടിയിൽ മുഖ്യാദിതിയായി പ്രഗല്ഭ മത പ്രഭാഷകനും, പണ്ഡിതനുമായ ഹുസൈൻ സലഫി (ഷാർജ) പങ്കെടുക്കുന്നതാണ്. 

പരിപാടിയുടെ വിജയത്തിനായി പി. എൻ. അബ്ദുൽ ലതീഫ് മദനി മുഖ്യ രക്ഷാധികാരിയും, സി.പി. അബ്ദുൽ അസീസ് ചെയർമാനും, സുനാഷ് ഷുക്കൂർ ജനറൽ കൺവീനറും, സക്കീർ കൊയിലാണ്ടി, അബ്ദുറഹ്മാൻ തങ്ങൾ കൺവീനറുമായിട്ടുള്ള വിപുലമായ ഓർഗനൈസിംഗ് കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നു.

Related News