പ്രവാസിയും മാനസിക പ്രശ്നങ്ങളും കെ. കെ. എം. എ. വെബിനാർ സംഘടിപ്പിച്ചു

  • 02/02/2025

 

കുവൈത്ത് : 
കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ഫർവാനിയ സോണൽ - സ്കിൽ ആൻഡ് ടെവേലോപേമെൻറ് വിങ്ങും സ്പാരോ ബെൽ , കൗൺസിലിംഗ് വിഭാഗവുമായി ചേർന്ന് മാനസികാരോഗ്യ സംരക്ഷണത്തെക്കുറിച്ച് വെബിനാർ സംഘടിപ്പിച്ചു 
കെ. കെ. എം. എ. ഫർവാനിയ സോൺ സംഘടിപ്പിച്ച പരിപാടി സോൺ പ്രസിഡന്റ്‌ പി. പി. പി. സലീം നിയന്ത്രിച്ചു കെ. കെ. എം. എ. കേന്ദ്ര ചെയർമാൻ എ. പി.അബ്ദുൽ സലാം ഉത്ഘാടനം നിർവഹിച്ചു കേന്ദ്ര വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ, കേന്ദ്ര ട്രഷറർ മുനീർ കുനിയ മറ്റു കെ. കെ. എം. എ.കേന്ദ്ര, സോൺ, ബ്രാഞ്ച്, യൂണിറ്റ് നേതാക്കൾ പങ്കെടുത്തു.
സ്പാരോബെൽ കൗൺസിലിംഗ് വിഭാഗം സൈകോ ളജിസ്ട് ബഹു : മുഹമ്മദ് സജ്ജാദ് പ്രവാസികളുടെ മാനസികാരോഗ്യം പ്രശ്നങ്ങളും, പരിഹാരങ്ങളും" എന്ന വിഷയത്തെ അധികരിച്ചു ക്ലാസ്സെടുത്തു. പല സാഹചര്യങ്ങളിലും പ്രവാസികൾ നേരിടുന്ന മാനസിക സമ്മർദ്ദം , ഏതൊക്കെ രീതിയിൽ മനസ്സിനെ പരിപാലിച്ചു കൊണ്ട് പോകാം എന്നതിനെ കുറിച്ചു വളരെ വിശദമായി അദ്ദേഹം സംസാരിച്ചു.
കെ. കെ. എം. എ. ഫർവാനിയ സോണൽ ജനറൽ സെക്രട്ടറി ജംഷിദ് സ്വാഗതവും പറഞ്ഞു. സ്പാരോ ബെൽ ഓപ്പറേഷൻ ഹെഡ് സയ്ദ് ഷുഹൈബ് ബാഫഖി സ്പാരോ ബെൽ ഓൺലൈൻ ബിസിനസ് ഗേറ്റ് വേ പ്രവർത്തനങ്ങളെ കുറിച്ചും ബിസിനസ് അവസരങ്ങളെ കുറിച്ചും പ്രേക്ഷർക്ക് മനസ്സിലാക്കി കൊടുത്തു . സോണൽ ഡെവലപ്പ് മെൻറ് വൈസ് പ്രസിഡന്റ്‌ ഷമീർ അവലോകന പ്രസംഗം നടത്തി.പ്രവാസികളുടെ മാനസി കാരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകതയെകുറിച്ചും തുടർന്നും ക്ലാസുകൾ പ്രവാസികൾക്കും , അതിലുപരി കെ കെ എം എ മെബർമ്മാർക്കും വേണ്ടി സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു കെ. കെ. എം.എ. ഫർവാനിയ സോൺ അഡ്മിൻ സെക്രട്ടറി സിദ്ദീഖ് നന്ദി പറഞ്ഞു 

Related News