ഔഖാഫ് മന്ത്രാലയം ഫോറീൻ അഫേഴ്സ് ഡയരക്ടറുമായി കൂടിക്കാഴ്ച നടത്തി.

  • 04/02/2025


ഔഖാഫ് മന്ത്രാലയത്തിൽ ഫോറീൻ അഫേഴ്സിന്റെ മേധാവിയായി പുതുതായി നിയമിതനായ
ശൈഖ് സത്താം ഖാലിദ് അൽ മുസയ്യിനുമായി കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. സെന്ററിന്റെ ദഅവാ പ്രവർത്തന തലങ്ങളെ കുറിച്ച് അവഗാഹമുള്ള അദ്ദേഹം കഴിഞ്ഞവർഷത്തെ പ്രവർത്തനങ്ങളെ വിശദമായി വിലയിരുത്തുന്നതിനും തുടർ പ്രവർത്തനങ്ങളെ കുറിച്ച് നിർദേശങ്ങൾ പങ്കുവെക്കാനുമാണ് പ്രത്യേക താല്പര്യത്തോടെ ഈ കൂടിക്കാഴ്ച ഭാരവാഹികളുമായി നടത്തിയത്. പ്രവർത്തങ്ങളെ കുറിച്ച് അദ്ദേഹം ചോദിച്ചറിയുകയും, സംതൃപ്തി രേഖപ്പെടുത്തുകയും എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്തു. ഔഖാഫ് ജാലിയാത്ത് വിഭാഗം മേധാവി ശൈഖ് ഖാലിദ് അബ്ദുറഹ്മാൻ അൽ സിനാനും കൂടിക്കാഴ്ചയിൽ ഭാഗവാക്കായി.

കെ കെ ഐ സി ഭാരവാഹികളായ സി.പി. അബ്ദുൽ അസീസ്, സക്കീർ കൊയിലാണ്ടി, പി.എൻ. അബ്ദു റഹ്മാൻ അബ്ദുല്ലത്തീഫ് , ഹാഫിസ് മുഹമ്മദ് അസ് ലം, ശഫീഖ് മോങ്ങം എന്നിവർ പങ്കെടുത്തു.

Related News