ടെലികമ്മ്യൂണിക്കേഷൻ തട്ടിപ്പ് തടയുന്നതിൽ കുവൈത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് ചൈനീസ് എംബസി

  • 14/02/2025


കുവൈത്ത് സിറ്റി: കുവൈത്തിലെ ടെലികമ്മ്യൂണിക്കേഷൻ ടവറുകൾ ലക്ഷ്യമിട്ട് വ്യാപക സൈബർ ആക്രമണം നടത്തിയ ചൈനീസ് ബന്ധമുള്ള അന്താരാഷ്ട്ര സംഘത്തെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം സംഘത്തിൽ ചൈനീസ് പൗരന്മാരും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരും ഉൾപ്പെടുന്നുവെന്ന് ചൈനീസ് എംബസിയും സ്ഥിരീകരിച്ചു. കൂടാതെ മൊബൈൽ ഫോണുകളിലേക്ക് വഞ്ചനാപരമായ ടെക്‌സ്‌റ്റ് സന്ദേശങ്ങൾ അയയ്‌ക്കുന്നതിന് അവർ കുവൈത്തിലെ ചില പ്രത്യേക ഉപകരണങ്ങൾ വ്യാജ ടെലികമ്മ്യൂണിക്കേഷൻ ടവറുകളായി ഉപയോഗിക്കുകയും ചെയ്തു. 

ടെക്സ്റ്റ് മെസേജിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ, സംഘം അവരുടെ പ്രധാനപ്പെട്ട ബാങ്ക് കാർഡ് വിവരങ്ങൾ നേടുകയും അവരുടെ ബാങ്ക് അക്കൗണ്ട് ബാലൻസുകൾ കവരുകയും ചെയ്യും. വാർത്താവിനിമയ മേഖലയിലെ വഞ്ചനയെ ചെറുക്കലും പൗരന്മാരുടെ സ്വത്തിൻ്റെ സുരക്ഷയും എല്ലാ ഗവൺമെൻ്റുകളുടെയും ചുമലിൽ വരുന്ന ഒരു സുപ്രധാന ഉത്തരവാദിത്തമാണെന്നും വിഷയത്തിൽ കുവൈത്തിന് എല്ലാ പിന്തുണയും നൽകുമെന്നും ചൈനീസ് എംബസി വ്യക്തമാക്കി.

Related News