'ജഡ്ജിമാര്‍ ഗുണ്ടകള്‍' ; അഭിഭാഷകന് തടവുശിക്ഷ വിധിച്ച്‌ ഹൈക്കോടതി

  • 11/04/2025

ജഡ്ജിമാരോട് മോശമായി സംസാരിക്കുകയും ഗുണ്ടയെന്ന് വിളിക്കുകയും ചെയ്ത സംഭവത്തില്‍ അഭിഭാഷകന് തടവുശിക്ഷ. ലഖ്‌നൗ സ്വദേശിയായ അഭിഭാഷകന്‍ അശോക് പാണ്ഡെയെയാണ് ആറു മാസം തടവിന് അലഹാബാദ് ഹൈക്കോടതി ശിക്ഷിച്ചത്. 

2021 ല്‍ ഒരു തുറന്ന കോടതിയില്‍ വെച്ചായിരുന്നു അശോക് പാണ്ഡെയുടെ മോശം പെരുമാറ്റം. പാണ്ഡെയുടെ പെരുമാറ്റം നീതിന്യായ പ്രക്രിയയെ അവജ്ഞയോടെ കാണുന്നതും സ്ഥാപനത്തിന്റെ അന്തസ്സ് തകര്‍ക്കുന്നതുമാണ്. ഗുരുതരമായ കുറ്റകൃത്യമാണ് പാണ്ഡെയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും ജസ്റ്റിസുമാരായ വിവേക് ചൗധരി, ബ്രിജ് രാജ് സിങ് എന്നിവരടങ്ങിയ ബെഞ്ച് വിധിന്യായത്തില്‍ ചൂണ്ടിക്കാട്ട.

Related News