എന്‍ഐഎ കസ്റ്റഡിയിലുള്ളത് കൊച്ചിയില്‍ നിന്നുള്ളയാള്‍?; ഹെഡ്‌ലിക്കും റാണയ്ക്കും സഹായം നല്‍കി

  • 13/04/2025

മുംബൈ ഭീകരാക്രമണക്കേസില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള തഹാവൂര്‍ റാണയെ സഹായിച്ചയാള്‍ കൊച്ചിയില്‍ നിന്നുള്ളയാളെന്ന് റിപ്പോര്‍ട്ടുകള്‍. തഹാവൂര്‍ റാണയും കോള്‍മാന്‍ ഹെഡ്‌ലിയും രാജ്യത്ത് എത്തിയപ്പോള്‍ ഇയാളാണ് സഹായം നല്‍കിയതെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നത്. തഹാവൂര്‍ റാണയെ കൊച്ചിയിലെത്തിച്ച്‌ തെളിവെടുക്കാനുള്ള തയ്യാറെടുപ്പിലാണ് എന്‍ഐഎ. 

കസ്റ്റഡിയിലെടുത്ത ഇയാള്‍ നേരത്തെ തന്നെ എന്‍ഐഎയുടെ നിരീക്ഷണത്തിലായിരുന്നു. മുംബൈ ഭീകരാക്രമണം അന്വേഷിക്കുന്ന എന്‍ഐഎയുടെ പ്രത്യേക അന്വേഷണസംഘമാണു റാണയെ കസ്റ്റഡിയില്‍ വാങ്ങി കൊച്ചിയില്‍ എത്തിക്കുന്നത്. എന്‍ഐഎ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും ഈ സംഘത്തിന്റെ ഭാഗമാണ്. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. 

Related News