പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഇന്ത്യ അന്വേഷിക്കുന്ന വജ്ര വ്യാപാരി മെഹുല്‍ ചോക്സിയെ ബെല്‍ജിയൻ പൊലീസ് അറസ്റ്റ് ചെയ്യുന്നത് സ്വിറ്റ്സർലൻഡിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ. വൈദ്യചികിത്സ തേടുന്നതിന്റെ മറവില്‍ രാജ്യം വിടാൻ തയാറെടുക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഉടനടി നടപടി സ്വീകരിച്ചത്.
ഇതോടെ മൂന്ന് രാജ്യങ്ങളിലായി ഇന്ത്യൻ അധികൃതർ നടത്തിയ ഏഴ് വർഷത്തെ തുടർച്ചയായ അന്വേഷണത്തിനാണ് അന്ത്യമാകുന്നത്. ഗീതാഞ്ജലി ഗ്രൂപ്പിന്റെ ഉടമയും ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകളില്‍ ഒന്നിലെ മുഖ്യ പ്രതിയുമായ ചോക്‌സി 2018ല്‍ അനന്തരവൻ നീരവ് മോദി, ഭാര്യ ആമി മോദി, സഹോദരൻ നീഷാല്‍ മോദി എന്നിവരോടൊപ്പം രാജ്യം വിടുന്നത്. താമസിയാതെ ഇദ്ദേഹം ആന്റിഗ്വ പൗരത്വം നേടി.
ഇത് ചോക്സിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ സങ്കീർണമാക്കി. ലോകമെമ്ബാടുമുള്ള ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരുന്ന സിബിഐ, ഇഡി എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യൻ ഏജൻസികള്‍ നടത്തിയ രഹസ്യ നീക്കത്തെ തുടർന്നാണ് ബെല്‍ജിയത്തില്‍ പിടിയിലാകുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?