തമിഴ്നാട്ടില്‍ ഇന്ന് നിര്‍ണായക ദിനം; നിയമസഭയില്‍ സുപ്രധാന പ്രഖ്യാപനത്തിന് എംകെ സ്റ്റാലിൻ

  • 14/04/2025

സുപ്രധാന പ്രഖ്യാപനം നടത്താൻ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. സ്വയംഭരണാവകാശത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപനം നടത്തുമെന്നാണ് ഡിഎംകെ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ന് രാവിലെ നിയമസഭയിലാകും സംസ്ഥാനത്തിന്‍റെ അവകാശം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുക.

ഭാഷാപരമായ അവകാശവുമായി ബന്ധപ്പെട്ട പ്രഖ്യാപനം എന്നാണ് സൂചന. 1974ല്‍ കരുണാനിധി സര്‍ക്കാര്‍ സ്വയംഭരണാവകാശം സംബന്ധിച്ച പ്രമേയം നിമയസഭയില്‍ പാസാക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതൃത്വങ്ങളടക്കം തമിഴ്നാട്ടിലേക്ക് ഉറ്റുനോക്കുകയാണ്. രാവിലെ 9.30ന് തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങിയശേഷമായിരിക്കും സ്റ്റാലിന്‍റെ നിര്‍ണായക പ്രഖ്യാപനമുണ്ടാകുക.

Related News