സഹേൽ ആപ്പിൽ പുതിയ സേവനം ആരംഭിച്ചു

  • 15/04/2025


കുവൈത്ത് സിറ്റി: കുവൈത്തിൻ്റെ ആദ്യത്തെ സമ്പൂർണ്ണ സംയോജിത ഡിജിറ്റൽ സേവനം ഏകീകൃത സർക്കാർ ഇ-സേവന ആപ്ലിക്കേഷനായ സഹേലിൽ ആരംഭിച്ചതായി ആശയവിനിമയ കാര്യങ്ങൾക്കായുള്ള സ്റ്റേറ്റ് മന്ത്രി ഒമർ അൽ ഒമർ പ്രഖ്യാപിച്ചു. ഫീച്ചർ ന്യൂബോൺസ് ജേർണി" എന്ന പുതിയ സർക്കാർ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിലും രാജ്യത്തിൻ്റെ ഡിജിറ്റൽ പരിവർത്തന തന്ത്രം മുന്നോട്ട് കൊണ്ടുപോകുന്നതിലും ഒരു സുപ്രധാന ചുവടുവയ്പ്പാണ്. നവജാത ശിശുക്കളുടെ ജനന രെജിസ്ട്രഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ഇനി മുതൽ സാഹൽ ആപ്പ് വഴി ലഭ്യമാകും.

സ്മാർട്ട് സാങ്കേതികവിദ്യയിലൂടെ പൗരന്മാരുടെ ജീവിതം സുഗമമാക്കാനുള്ള ഗവൺമെൻ്റിൻ്റെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രി അൽ ഒമർ പറഞ്ഞു. സർക്കാർ ഓഫീസുകളിൽ നേരിട്ട് പോകേണ്ടതില്ലാത്ത പരസ്പരബന്ധിതമായ ഇലക്ട്രോണിക് സേവനങ്ങൾ നൽകുക എന്ന കാഴ്ചപ്പാടാണ് ഈ പുതിയ സേവനത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഇത് സർക്കാർ പ്രവർത്തനത്തിൻ്റെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും പൗരന്മാരുടെ പ്രതീക്ഷകൾക്ക് അനുസൃതമായ സേവനങ്ങൾ നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഉറപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News