പ്രണയബന്ധങ്ങള്‍ പരാജയപ്പെടുമ്ബോള്‍ ക്രിമിനല്‍ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് അലഹബാദ് ഹൈക്കോടതി. ബലാത്സംഗക്കേസില്‍ 42 വയസുള്ള ഒരാള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് കൃഷ്ണന്‍ പഹലിന്റേതാണ് നിരീക്ഷണം. ഹര്‍ജിക്കാരന്‍ മൂന്ന് തവണ വിവാഹിതനായിരുന്നുവെന്ന് സ്ത്രീക്ക് അറിവുണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതറിഞ്ഞുകൊണ്ടാണ് സ്ത്രീ പുരുഷനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതും. 25 വയസുള്ള സ്ത്രീയും 42 വസയുള്ള പുരുഷനും പക്വതയുള്ളവരാണെന്നും കോടതി പറഞ്ഞു.
സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നും ഇത് വിഡിയോയില്‍ പകര്‍ത്തി പിന്നീട് ബ്ലാക്‌മെയില്‍ ചെയ്യാന്‍ തുടങ്ങിയെന്നുമുള്ള പരാതിയിലാണ് യുവാവിനെതിരെ കേസ് ഫയല്‍ ചെയ്തത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും പിന്നീട് അയാള്‍ അത് നിരസിച്ചുവെന്നുമാണ് ആരോപണം. എന്നാല്‍ താന്‍ വിവാഹിതനാണെന്ന് പ്രതി കോടതിയില്‍ പറഞ്ഞു.
മൂന്ന് സ്ത്രീകളെ മുമ്ബ് വിവാഹം കഴിച്ചിട്ടുണ്ടെന്ന ആരോപണവും പ്രതി നിഷേധിച്ചു. കേസ് ഫയല്‍ ചെയ്തിരിക്കുന്നത് തെറ്റ് ചെയ്തതിന്റെ പേരിലല്ല, മറിച്ച് വൈകാരികമായ അവസ്ഥയുടെ അനന്തര ഫലമാണെന്നും കോടതി നിരീക്ഷിച്ചു. പ്രതികാര ലക്ഷ്യമാണ് ഈ പരാതിയിലുണ്ടായിരിക്കുന്നതെന്നും അതിനാല്‍ ജാമ്യം അനുവദിക്കുകയാണെന്നും കോടതി വ്യക്തമാക്കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?