യുനസ്‌കോ മെമ്മറി ഓഫ് വേള്‍ഡ് രജിസ്റ്ററില്‍ ഇടംപിടിച്ച്‌ ഭഗവത്ഗീതയും നാട്യശാസ്ത്രവും; അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി

  • 18/04/2025

യുനസ്‌കോയുടെ മെമ്മറി ഓഫ് വേള്‍ഡ് രജിസ്റ്ററില്‍ ഇടം പിടിച്ച്‌ ഭഗവത്ഗീതയും നാട്യശാസ്ത്രവും. ആഗോള പ്രാധാന്യമുള്ള ഡോക്യുമെന്ററി പൈതൃകം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പട്ടികയില്‍ ഇരു ഗ്രന്ഥങ്ങളും ഇടം നേടിയ വിവരം കേന്ദ്ര സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്താണ് പ്രഖ്യാപിച്ചത്.

ഒന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടെന്ന് കരുതുന്ന ഗ്രന്ഥമാണ് ശ്രീമത് ഭഗവത് ഗീത. അഞ്ചാം നൂറ്റാണ്ടില്‍ രചിച്ചിക്കപ്പെട്ടതും നടനവിദ്യ വിശദീകരിക്കുന്നതുമാണ് ഭരതമുനിയുടെ നാട്യശാസ്ത്രം. ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമായ പൗരാണിക ഗ്രന്ഥങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന അംഗീകാരം ലോകമെമ്ബാടുമുള്ള ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു.

Related News