ഓൺലൈൻ ജീവകാരുണ്യ സംഭാവന ക്യാമ്പയിനുകളും പ്രോജക്റ്റുകളും നിർത്തിവച്ച് സാമൂഹിക കാര്യ മന്ത്രാലയം

  • 19/04/2025

 


കുവൈത്ത് സിറ്റി: സാമൂഹിക കാര്യ മന്ത്രാലയം എല്ലാ ഓൺലൈൻ ജീവകാരുണ്യ സംഭാവന ക്യാമ്പയിനുകളും പ്രോജക്റ്റുകളും നിർത്തിവച്ചു. ചാരിറ്റബിൾ സൊസൈറ്റീസ് ആൻഡ് എൻഡോവ്‌മെന്റ്‌സ് ഡിപ്പാർട്ട്‌മെന്റ് മുഖേന, എല്ലാ രജിസ്റ്റർ ചെയ്ത ചാരിറ്റബിൾ സൊസൈറ്റികളുടെയും എൻഡോവ്‌മെന്റുകളുടെയും ഡയറക്ടർ ബോർഡുകൾക്ക് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ഫണ്ട് ശേഖരണ ക്യാമ്പയിനുകളുമായി ബന്ധപ്പെട്ട എല്ലാ ഇലക്ട്രോണിക് ലിങ്കുകളും, അത് സൊസൈറ്റികളുടെയും എൻഡോവ്‌മെന്റുകളുടെയും വെബ്‌സൈറ്റുകളിലോ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലോ ആകട്ടെ, കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവയ്ക്കാനാണ് ഉത്തരവ്. ഇത് ലംഘിക്കുന്ന ചാരിറ്റബിൾ സ്ഥാപനങ്ങൾ നിയമപരമായ നടപടികൾക്ക് വിധേയരാകും. സാമൂഹിക കാര്യ, കുടുംബ, ശിശു കാര്യ മന്ത്രി ഡോ. അംഥാൽ അൽ ഹുവൈലയുടെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം എടുത്തതെന്നും ഇത് പൊതു താൽപ്പര്യം മുൻനിർത്തിയാണെന്നും സർക്കുലർ വ്യക്തമാക്കുന്നു.

Related News