ജമ്മു കശ്മീരിലെ റമ്ബാൻ ജില്ലയില്‍ വീണ്ടും മേഘവിസ്ഫോടനം. ഇന്നലെ രാത്രി പെയ്ത കനത്തമഴയിലും മിന്നല്‍ പ്രളയത്തിലും 37 വീടുകള്‍ തകർന്നു. നിരവധി കന്നുകാലികളെ കാണാതായി. ഇതുവരെ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് നിന്നും ആളുകളെ മാറ്റി മാർപ്പിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് അടച്ച ജമ്മു ശ്രീനഗർ ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ തുടരുകയാണ്.
പ്രളയബാധിത പ്രദേശത്ത് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രളയബാധിതരെ എത്രയും പെട്ടന്ന് പുനരധിവസിപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേ സമയം ത്രിപുരയില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ 400 വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോർട്ടുകള്‍ പുറത്തുവന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?