രാഷ്ട്രപതിക്കും ഗവർണ്ണർക്കും ബില്ലുകളില്‍ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി കേരളത്തിൻറെ ബില്ലുകളില്‍ ബാധകമല്ലെന്ന് കേന്ദ്രം. ഗവർണ്ണർക്കും രാഷ്ട്രപതിക്കും എതിരെ കേരളം നല്‍കിയ ഹർജികളില്‍ വ്യത്യസ്ത വിഷയങ്ങളുണ്ടോ എന്ന് അടുത്ത മാസം ആറിന് പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി അടക്കമുള്ള മാർഗ്ഗ നിർദ്ദേശം വേണം എന്നാവശ്യപ്പെട്ടുള്ള പ്രത്യേക അപേക്ഷ കേരളം പിൻവലിച്ചു.
കേരളത്തിലെ സർവ്വകലാശാല നിയമഭേദഗതി അടക്കമുള്ള ബില്ലുകള്‍ ഗവർണ്ണർ പിടിച്ചു വച്ചപ്പോള്‍ കേരളം സുപ്രീംകോടതിയില്‍ ഹർജി നല്കിയിരുന്നു. പിന്നീട് ഈ ബില്ലുകള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്കാത്തതിനെതിരെയും കേരളം ഹർജി നല്കി. ഈ ഹർജികള്‍ ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ജോയ്മല്യ ബാഗ്ച്ചി എന്നിവരടങ്ങിയ ബഞ്ചാണ് ഇന്ന് പരിഗണിച്ചത്.
തമിഴ്നാട് കേസില്‍ ജസ്റ്റിസ് ജെബി പർദിവാല അദ്ധ്യക്ഷനായ ബഞ്ച് ബില്ലുകളില്‍ തീരുമാനമെടുക്കാൻ നിശ്ചയിച്ച സമയപരിധി ഈ ഹർജികളിലും ബാധകമാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ കെകെ വേണുഗോപാല്‍ വ്യക്തമാക്കി. അതിനാല്‍ കേരളത്തിൻറെ ബില്ലുകളും ഇതിൻറെ അടിസ്ഥാനത്തില്‍ തീർപ്പാക്കണമെന്ന് കെകെ വേണുഗോപാല്‍ വാദിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?