അബദ്ധത്തില്‍ നിയന്ത്രണ രേഖ മറികടന്നു; ഇന്ത്യന്‍ ജവാന്‍ പാക് കസ്റ്റഡിയില്‍

  • 24/04/2025

അബദ്ധത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന ബിഎസ്‌എഫ് ജവാനെ പിടികൂടി പാക് സൈന്യം. പഞ്ചാബിലെ ഫിറോസ് പൂര്‍ സെക്ടറിലെ അതിര്‍ത്തിയിലാണ് സംഭവം. കർഷകരെ സഹായിക്കാൻ പോയ യുപിയിലെ ജവാനെയാണ് തടഞ്ഞുവെച്ചത്.

ഫ്ലാഗ് മീറ്റിങ്ങ് നടത്തി ജവാനെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് സർക്കാർ വ്യക്തമാക്കി. ഇതിനിടെ, വ്യോമാഭ്യാസ നടത്തിയാണ് ഇന്ത്യൻ വ്യോമസേന മുന്നറിയിപ്പ് നല്‍കിയത്. ആക്രമണ്‍ എന്ന പേരില്‍ സെന്‍ട്രല്‍ സെക്ടറിലാണ് വ്യോമാഭ്യാസം നടത്തിയത്.

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് തയ്യാറെടുപ്പിന്‍റെ സൂചന നല്‍കിയുള്ള വ്യോമാഭ്യാസം. സെന്‍ട്രല്‍ കമാന്‍ഡില്‍ റഫാല്‍, സുഖോയ് യുദ്ധവിമാനങ്ങള്‍ അണിനിരത്തിയാണ് വ്യോമാഭ്യാസം നടത്തിയത്. നാവികസേന യുദ്ധ കപ്പലായ ഐഎൻഎസ് സൂറത്തില്‍ നിന്ന് മിസൈല്‍ പരിശീലനം വിജയകരമായി പൂർത്തിയാക്കി.

Related News