ഒഴിവായത് വലിയ ദുരന്തം; ട്രെയിൻ അട്ടിമറി ശ്രമം, ട്രാക്കിലെ ബോള്‍ട്ടുകള്‍ അഴിച്ചുമാറ്റിയ നിലയില്‍

  • 25/04/2025

തമിഴ്നാട് തിരുവള്ളൂർ തിരുവിലങ്ങാടില്‍ ട്രെയിൻ അട്ടിമറി ശ്രമം നടന്നു. ട്രാക്കിലെ ബോള്‍ട്ടുകള്‍ അഴിച്ചുമാറ്റിയ നിലയിലായിരുന്നു. ചെന്നൈ ആറക്കോണം റൂട്ടിലെ ട്രാക്കിലെ ബോള്‍ട്ടുകളാണ് അഴിച്ചുമാറ്റിയത്.

ബോള്‍ട്ട് ആഴിച്ചുമാറ്റിയത് റെയില്‍വേ ലൈൻമാന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടർന്ന് വലിയ ഒരു ദുരന്തം ഒഴിവായി. നിലവില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related News