ഭീകരര്‍ക്കെതിരെ നടപടി തുടരുന്നു; കശ്മീരില്‍ രണ്ട് ഭീകരരുടെ വീടുകള്‍ കൂടി അധികൃതര്‍ തകര്‍ത്തു

  • 25/04/2025

ജമ്മു കശ്മീരില്‍ രണ്ട് ഭീകരരുടെ വീടുകള്‍ കൂടി അധികൃതർ തകർത്തു. പുല്‍വാമ സ്വദേശികളായ അഹ്സാനുല്‍ ഹഖ്, ഹാരിസ് അഹ്മദ് എന്നിവരുടെ വീടുകളാണ് അധികൃതർ തകർത്തത്. പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ പങ്കാളികളായ രണ്ട് തീവ്രവാദികളുടെ വീടുകള്‍ ഇന്നലെ തകർത്തിരുന്നു. ജില്ലാ ഭരണകൂടമാണ് ഈ നടപടി സ്വീകരിച്ചത്.

ഇന്നലെ ത്രാല്‍ സ്വദേശിയായ ആസിഫ്, ബിജ് ബഹേര സ്വദേശി ആദില്‍ എന്നീ ഭീകരരുടെ വീടുകളാണ് സ്ഫോടകവസ്തു ഉപയോഗിച്ച്‌ തകർത്തത്. ഇരുവരും ലഷ്കർ-ഇ-ത്വയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. സംഭവം നടക്കുമ്ബോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലെ ഭിന്നത രൂക്ഷമാകുമ്ബോള്‍ ശ്രീനഗറിലെ സർക്കാർ മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികള്‍ക്ക് ജാഗ്രതാ നിർദ്ദേശം നല്‍കി സർക്കാർ. ജീവനക്കാരുടെ അവധി അടക്കം നിയന്ത്രിക്കണം എന്നാണ് നിർദ്ദേശം. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായി നില്‍ക്കണം എന്നും അറിയിപ്പില്‍ പറയുന്നു. പാകിസ്ഥാനുമായുള്ള വെടിനിർത്തല്‍ കരാർ റദ്ദാക്കുന്നതടക്കം വിഷയങ്ങളില്‍ ഉടൻ ഉന്നത തലത്തില്‍ കൂടിയാലോചന ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു.

Related News