ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാൻ പ്രകോപനം തുടർന്നാല്‍ വെടിനിർത്തല്‍ കരാറില്‍ നിന്ന് പിൻവാങ്ങാൻ ഇന്ത്യ. പാകിസ്ഥാൻ പലയിടത്തും വെടിവയ്പ് തുടരുകയാണ്. സൈന്യം വ്യക്തമാക്കുന്നു. കഴിഞ്ഞ 48 മണിക്കൂറില്‍ നിയന്ത്രണ രേഖയില്‍ പലയിടത്തും പാകിസ്ഥാൻ വെടിവയ്പ് നടത്തി. കനത്ത തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്.നിയന്ത്രണ രേഖയില്‍ ഏത് സാഹചര്യം നേരിടാനും തയ്യാറെന്ന് സൈന്യം വ്യക്തമാക്കി.
ജമ്മുകാശ്മീരില്‍ ഭീകരർക്കെതിരായ നടപടി തുടരുകയാണ് സൈന്യവും ജില്ലാ ഭരണകൂടവും. ഇന്നലെ രാത്രി ഒരു ഭീകരന്‍റെ വീട് സൈന്യം ബോംബിട്ട് തകർത്തു. ലഷ്കർ ഭീകരൻ ഫാറൂഖ് അഹമ്മദിന്‍റെ കുപ്വാരയിലുള്ള വീടാണ് തകർത്തത്. ഉഗ്ര സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പാകിസ്ഥാൻ സേന വെടിനിർത്തല്‍ കരാർ ലംഘിച്ച് പലയിടത്തും വെടിവെപ്പ് നടക്കുന്നുണ്ട്. ഇന്ത്യ തിരിച്ചടി നടത്തുന്നുണ്ട്. പാകിസ്ഥാൻ പ്രകോപനപരമായി വെടി വെക്കുകയാണെന്നാണ് സൈന്യം പറയുന്നത്. പാകിസ്ഥാന്‍റെ വിരട്ടല്‍ വേണ്ടെന്നും പ്രകോപനം തുടർന്നാല്‍ തിരിച്ചടി ഉറപ്പാണെന്നും ഇന്ത്യൻ സൈന്യം ആവർത്തിച്ച് വ്യക്തമാക്കി.
അതിർത്തിയിലുള്ള ബങ്കറിലേക്ക് ആളുകളെ മാറ്റാൻ സൈന്യം ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിർദ്ദേശം നല്‍കി. ശക്തമായ തിരിച്ചടി ഭീകരർക്ക് നല്‍കുമെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. അതേസമയം പാകിസ്ഥാന്‍റെ പിടിയിലായ ബിഎസ്ഫ് ജവാന്‍റെ മോചനത്തിന് മൂന്ന് തവണ ഫ്ളാഗ് മീറ്റിംഗിന് ശ്രമിച്ചിട്ടും പാകിസ്ഥാൻ കടുംപിടിത്തം തുടരുകയാണ്. ഉന്നത നേതൃത്വം ജവാനെ വിടാൻ അനുവാദം നല്കിയിട്ടില്ലെന്നാണ് പാക് ജവാൻമാർ പറയുന്നത്. സൈനികനെ വിട്ടുകിട്ടിയില്ലെങ്കില്‍ പാകിസ്ഥാന് ശക്തമായ മറുപടി നല്‍കുക തന്നെ ചെയ്യുമെന്ന് ഇന്ത്യ വ്യക്തമാക്കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?