പഹല്‍ഗാം ഭീകരാക്രമണം; ദില്ലിയിലെ പാകിസ്ഥാനി പൗരൻമാരെ കണ്ടെത്താൻ പൊലീസ്, അന്വേഷണം ഊര്‍ജിതമാക്കി എൻഐഎ

  • 27/04/2025

ജമ്മു കാശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ ദില്ലിയിലെ പാകിസ്ഥാനി പൗരൻമാരെ കണ്ടെത്താൻ പരിശോധനയുമായി പൊലീസ്. ദില്ലി പൊലീസാണ് പരിശോധന നടത്തുന്നത്. 5000 പേർ ആകെ ദില്ലിയിലുണ്ടെന്നാണ് കണക്ക്. പാക് പൗരൻമാർ മടങ്ങിയോ എന്നത് വിലയിരുത്താൻ നാളെ കേന്ദ്രം യോഗം ചേരും.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനാല്‍ പൗരൻമാരോട് രാജ്യം വിടാൻ നിർദേശം നല്‍കിയിരുന്നു. കേരളത്തിലും കോഴിക്കോട് സ്വദേശികളായ നാലുപേർക്ക് നാടുവിടാൻ ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു. സംഭവം പുറത്തായതോടെ നോട്ടീസ് പൊലീസ് പിൻവലിക്കുകയായിരുന്നു.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തില്‍ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് എൻഐഎ. ദൃക്സാക്ഷികളുടെ മൊഴിയെടുപ്പ്

തുടരുകയാണ്. ഓരോ ചെറിയ വിവരവും ചോദിച്ചറിയാൻ ശ്രമിക്കുന്നെന്ന് എൻഐഎ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മുന്നറിയിപ്പില്ലാതെകശ്മീരിലെ ഉറി ഡാം തുറന്നു വിട്ട നടപടിയില്‍ പ്രതികരണവുമായി പാക്കിസ്ഥാൻ രംഗത്തെത്തി. നദീജല കരാരില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്ന് പാകിസ്ഥാൻ പറഞ്ഞു. 

Related News