ഇന്ത്യക്ക് നേരെ നിരന്തര ആണവായുധ ഭീഷണി; പാക് പ്രതിരോധ മന്ത്രിയുടെ എക്സ് അക്കൗണ്ട് ഇന്ത്യയില്‍ സസ്പെന്റ് ചെയ്തു

  • 29/04/2025

പാകിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ എക്സ് അക്കൗണ്ട് ഇന്ത്യയില്‍ സസ്പെന്റ് ചെയ്തു. പാകിസ്ഥാൻ മന്ത്രിമാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഉള്‍പ്പടെ എട്ട് അക്കൗണ്ടുകളാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ സസ്പെന്റ് ചെയ്തിട്ടുള്ളത്.

തുടർച്ചയായി ഇന്ത്യക്ക് നേരെ ആണവായുധ ഭീഷണി മുഴക്കുകയാണ് പാക് പ്രതിരോധ മന്ത്രിയായ ഖ്വാജാ മുഹമ്മദ് ആസിഫ്. ഇത്തരത്തിലുളള ഭീഷണി സ്വ‍രങ്ങള്‍ മുഴക്കുന്ന അക്കൗണ്ട് തല്‍ക്കാലം മരവിപ്പിച്ചിരിക്കുകയാണ് ഇന്ത്യ. നിലവില്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ആർക്കും പാക് പ്രതിരോധ മന്ത്രി ഖ്വാജാ മുഹമ്മദ് ആസിഫിന്റെ അക്കൗണ്ടുകള്‍ കാണാൻ സാധിക്കില്ല. 

പാക് പ്രതിരോധ മന്ത്രിയുടെ അക്കൗണ്ട് കൂടാതെ പാകിസ്ഥാനിലെ ചില മാധ്യമ പ്രവർത്തകരുടെയും, സേനാംഗങ്ങളുടെയും അക്കൗണ്ട് ഉള്‍പ്പെടെ മരവിപ്പിച്ച നിലയിലാണ്. ഇക്കാര്യത്തില്‍ കേന്ദ്ര സർക്കാരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. 

Related News