പഹല്‍ഗാം ആക്രമണത്തിന് നേതൃത്വം നല്‍കിയ ഹാഷിം മൂസ മുന്‍ പാക് സൈനികന്‍; മൂന്ന് ആക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്ക്

  • 29/04/2025

പഹല്‍ഗാം ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ പാകിസ്ഥാന്‍ സ്വദേശിയായ ഭീകരന്‍ ഹാഷിം മൂസ പാകിസ്ഥാന്‍ മുന്‍ സൈനികനെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍. പാക് കരസേനയിലെ പാരാ ഫോഴ്‌സിലെ സൈനികനായിരുന്നു. ഇയാള്‍ പിന്നീട് ലഷ്‌കര്‍ ഇ തയ്ബയില്‍ ചേരുകയായിരുന്നു. കശ്മീരില്‍ ഒരുവര്‍ഷത്തിനിടെ നടന്ന മൂന്ന് ആക്രമണങ്ങളില്‍ മൂസയ്ക്ക് പങ്കുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ സൂചിപ്പിക്കുന്നു. 

പാകിസ്ഥാന്‍ സൈന്യത്തിന്റെ സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് (എസ്‌എസ്ജി) ഹാഷിം മൂസയോട് ലഷ്‌കര്‍ ഇ തയ്ബയില്‍ ചേരാനും ഭീകര സംഘടനയുടെ കശ്മീരിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ആവശ്യപ്പെട്ടിരിക്കാമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂചിപ്പിക്കുന്നത്. 2023 സെപ്റ്റംബറില്‍ മൂസ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായാണ് സംശയിക്കപ്പെടുന്നത്.

Related News