പട്ടികജാതി (എസ്സി) വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ ക്രിസ്തുമതത്തിലേക്ക് മാറിയാല്‍ ഉടന്‍ തന്നെ അവരുടെ പട്ടികജാതി പദവി നഷ്ടപ്പെടുമെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി. ഇത്തരത്തില്‍ മതപരിവര്‍ത്തനം നടത്തിയാല്‍ അതുവഴി എസ്സി/എസ്ടി അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരമുള്ള സംരക്ഷണം ലഭിക്കില്ലെന്നും ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.
ഗുണ്ടൂര്‍ ജില്ലയിലെ കൊത്തപാളത്ത് നിന്നുള്ള പാസ്റ്റര്‍ ചിന്താട ആനന്ദ് ഉള്‍പ്പെട്ട കേസില്‍ ജസ്റ്റിസ് എന്‍ ഹരിനാഥ് ആണ് വിധി പുറപ്പെടുവിച്ചത്. എസ്സി/എസ്ടി നിയമപ്രകാരം ചിന്താട ആനന്ദ് പരാതി നല്‍കിയിരുന്നു. 2021 ജനുവരിയിലാണ് അക്കാല റാമിറെഡ്ഡിയും മറ്റുള്ളവരും ജാതിയുടെ പേരില്‍ തന്നെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ആനന്ദ് ചന്ദോളു പൊലീസില്‍ പരാതി നല്‍കിയത്. ഒരു ദശാബ്ദത്തിലേറെയായി പാസ്റ്ററായി സേവനമനുഷ്ഠിക്കുകയാണ് ആനന്ദ്.
എസ്സി/എസ്ടി നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് റാമിറെഡ്ഡിയും മറ്റുള്ളവരും ഹൈക്കോടതിയെ സമീപിച്ചു.ക്രിസ്തുമതത്തിലേക്ക് മാറി പത്ത് വര്‍ഷമായി പാസ്റ്ററായി സേവനമനുഷ്ഠിച്ച ആനന്ദിന് പട്ടികജാതിയുമായി ബന്ധപ്പെട്ട് 1950ലെ ഭരണഘടന ഉത്തരവ് അനുസരിച്ച് പട്ടികജാതി അംഗമായി തുടരാന്‍ യോഗ്യത ഇല്ലെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ഫാനി ദത്ത് വാദിച്ചു. ഹിന്ദുമതം ഒഴികെയുള്ള ഒരു മതം സ്വീകരിക്കുന്ന പട്ടികജാതി വ്യക്തികള്‍ക്ക് അവരുടെ പട്ടികജാതി പദവി നഷ്ടപ്പെടുമെന്നാണ് ഉത്തരവില്‍ പറയുന്നതെന്നും ഫാനി ദത്ത് കോടതിയെ ധരിപ്പിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?