പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ രണ്ട് പേര്‍ പഞ്ചാബില്‍ അറസ്റ്റില്‍

  • 04/05/2025

പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ രണ്ട് പേർ പഞ്ചാബില്‍ അറസ്റ്റില്‍.തന്ത്രപ്രധാനമായ സൈനിക വിവരങ്ങളാണ് പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് ഇവർ ചോർത്തി നല്‍കിയതെന്നാണ് വിവരം. പാലക് ഷേർ മാസിഹ്, സൂരജ് മാസിഹ് എന്നിവരെയാണ് അമൃത്സർ റൂറല്‍ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.

അമൃത്സറിലെ സൈനിക കന്റോണ്‍മെന്റ് പ്രദേശങ്ങളുടെയും വ്യോമതാവളങ്ങളുടെയും തന്ത്രപ്രധാനമായ വിവരങ്ങളും ഫോട്ടോകളും ചോർത്തിയതില്‍ പങ്കുണ്ടെന്ന് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.

അതിനിടെ,നിയന്ത്രണരേഖയില്‍ പാക് പ്രകോപനം തുടരുകയാണ്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.പാകിസ്താനിലേക്കുള്ള ജലത്തിന്റെ ഒഴുക്ക് കുറയ്ക്കുന്നതിനായി ചെനാബ് നദിയിലെ ബഗ്ലിഹാർ ഡാമിൻ്റെ ഷട്ടർ താഴ്ത്തി.പാകിസ്താന്‍ കപ്പലുകള്‍ ഇന്ത്യൻ തുറമുഖങ്ങളില്‍ പോകരുതെന്നും നിർദേശം നല്‍കിയിട്ടുണ്ട്.

Related News