'ആക്രമണം നടക്കുമെന്ന ഇന്‍റലിജൻസ് റിപ്പോര്‍ട്ട് 3 ദിവസം മുമ്ബ് പ്രധാനമന്ത്രിക്ക് കിട്ടി'; കേന്ദ്രത്തിനെതിരെ ഖര്‍ഗെ

  • 06/05/2025

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. ആക്രമണം നടക്കുമെന്ന ഇന്‍റലിജന്‍സ് റിപ്പോർട്ട് മൂന്ന് ദിവസം മുൻപ് പ്രധാനമന്ത്രിക്ക് കിട്ടിയിരുന്നുവെന്ന് മല്ലികാര്‍ജുൻ ഖര്‍ഗെ ആരോപിച്ചു. പഹല്‍ഗാമില്‍ ആക്രമണം നടന്നതിന്‍റെ മൂന്നു ദിവസം മുമ്ബാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കിട്ടിയതെന്ന് ഖര്‍ഗെ ആരോപിച്ചു.

ഈ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീര്‍ സന്ദര്‍ശനം മാറ്റിവെച്ചതെന്നും ഖര്‍ഗെ ആരോപിച്ചു. പഹല്‍ഗാം ആക്രമണത്തില്‍ ഗുരുതരമായ ഇന്‍റലിജന്‍സ് വീഴ്ചയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായത്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടും സര്‍ക്കാര്‍ ഇടപെടാതിരുന്നത് ദുരൂഹമാണെന്നും മല്ലികാര്‍ജുൻ ഖര്‍ഗെ ആരോപിച്ചു.

Related News