പഹല്‍ഗാം ഭീകരാക്രമണം; യുഎൻ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്താന് തിരിച്ചടി

  • 06/05/2025

പഹല്‍ഗാം ഭീകരാക്രമണം യുഎൻ സുരക്ഷാ കൗണ്‍സിലില്‍ ചർച്ചയാക്കിയ പാകിസ്താന് തിരിച്ചടി. അതിർത്തിയില്‍ ഇന്ത്യ ബോധപൂർവം പ്രകോപനം സൃഷ്ടിക്കുകയാണെന്ന പാകിസ്താന്റെ വാദം യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും തള്ളുകയായിരുന്നു. പഹല്‍ഗാം ഭീകരാക്രമണം മറയാക്കി കശ്മീർ വിഷയം വീണ്ടും അന്താരാഷ്ട്രവത്കരിക്കാനുള്ള പാകിസ്താന്റെ ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്. 

ചൈനയുടെ പിന്തുണയോടെ ഇന്ത്യയെ പ്രതിരോധത്തിലാക്കാനായിരുന്നു പാകിസ്താൻ പ്രതിനിധി അസിം ഇഫ്തിക്കർ അഹമ്മദിന്റെ ശ്രമം. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ചിട്ടും ഇന്ത്യ രാഷ്ട്രീയതാത്പര്യം കാട്ടുകയാണെന്നും പാകിസ്താൻ ആരോപിച്ചു.

Related News