പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ടുള്ള വീഡിയോകളും ചിത്രങ്ങളും മറ്റ് വിവരങ്ങളും അറിയിക്കണമെന്ന് സഞ്ചാരികള്‍ അടക്കമുള്ളവരോട് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). വിവരങ്ങള്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്കായി പ്രത്യേക ഫോണ്‍ നമ്ബറുകള്‍ എന്‍ഐഎ പുറത്തുവിട്ടു.
26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അവിടെത്തിയ സഞ്ചാരികളിലും പ്രദേശവാസികളിലും നിന്ന് തേടുകയാണ് എന്‍ഐഎ. ആക്രമണവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങളോ ചിത്രങ്ങളോ വീഡിയോകളോ ഉണ്ടെങ്കില്‍ അറിയിക്കാന്‍ എന്‍ഐഎ ആവശ്യപ്പെട്ടു.
എന്‍ഐഎയുടെ ഔദ്യോഗിക വെബ്‌സൈറ്റും സാമൂഹ്യമാധ്യമ അക്കൗണ്ടുകളും വഴിയാണ് ഈ അറിയിപ്പ്. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ പൊതുജനങ്ങള്‍ക്ക് 9654958816 എന്ന മൊബൈല്‍ നമ്ബറില്‍ വിളിക്കുകയോ, 01124368800 എന്ന വിളിക്കുകയോ, 01124368800 എന്ന ലാന്‍ഡ് ഫോണ്‍ നമ്ബറില്‍ ബന്ധപ്പെടുകയോ ചെയ്യാം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?