സൈന്യത്തിന്റെ ആദ്യ ഔദ്യോഗിക സ്ഥിരീകരണം;സായുധ ഡ്രോണ്‍ പറക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്,അതിര്‍ത്തിയില്‍ പാക് ആക്രമണം

  • 09/05/2025

അതിർത്തിയില്‍ വ്യാപകമായി പാക് സൈന്യം ആക്രമണം നടത്തിയെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ആയുധം വഹിക്കുന്ന ഡ്രോണുകളുടെ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. സായുധ ഡ്രോണുകള്‍ക്കൊപ്പം മറ്റ് ആയുധങ്ങളും ഉണ്ടെന്ന് വിവരം. അമൃത്സറില്‍ സായുധ ഡ്രോണ്‍ പറക്കുന്നതിന്റെ ദൃശ്യങ്ങളാണ് സൈന്യം പുറത്ത് വിട്ടത്. ഇന്ത്യയുടെ അതിർത്തി കടന്നെത്തുന്ന ഇത്തരം ആക്രമണങ്ങളെ ശക്തമായി ഇന്ത്യ നേരിടുമെന്നും സൈന്യം വ്യക്തമാക്കി.

പാകിസ്ഥാന്‍റെ ഭാഗത്തുനിന്നും തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണമാണ് ഉണ്ടാവുന്നത്. പഞ്ചാബില്‍ പകല്‍ സമയത്തും പലയിടങ്ങളിലായി ഡ്രോണ്‍ ആക്രമണം തുടരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു നഗരത്തിലേക്കും വലിയ ശബ്ദത്തോടെ ഡ്രോണുകള്‍ കൂട്ടമായെത്തുന്നുണ്ട്.

ഇതിനെ തുടര്‍ന്ന് തകര്‍ന്ന വീടുകള്‍ സന്ദര്‍ശിക്കും എന്ന മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ തീരുമാനം മാറ്റിയിരിക്കുകയാണ്. മുഖ്യമന്ത്രി പ്രദേശത്ത് എത്തില്ല എന്നാണ് നിലവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

Related News