ഓട്ടോറിക്ഷയില്‍ നായയെ കെട്ടിവലിക്കുന്ന വീഡിയോ പുറത്ത്, താൻ അറിഞ്ഞില്ലെന്ന് ഉടമ; പ്രതിഷേധവുമായി മൃഗസ്നേഹികള്‍

  • 12/05/2025

നായയെ ഓട്ടോറിക്ഷയുടെ പിന്നില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഉടമ അറസ്റ്റിലായി. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരതയ്ക്കാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. കസ്ന പൊലീസ് സ്റ്റേഷൻ പരിധിയില്‍ നടന്ന സംഭവത്തില്‍ ദാധ ഗ്രാമവാസിയായ നിതിൻ എന്നയാളാണ് അറസ്റ്റിലായത്. ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ഗൗതം ബുദ്ധ നഗർ പൊലീസ് കമ്മീഷണറേറ്റ് അറിയിക്കുകയും ചെയ്തു.

നായയെ ഓട്ടോറിക്ഷയുടെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം വേഗത്തില്‍ ഓടിച്ചുപോകുന്ന ദൃശ്യങ്ങള്‍ മറ്റൊരു വാഹനത്തില്‍ നിന്നാണ് ആരോ പകർത്തി സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തത്. ഏറെ ദൂരം വാഹനം ഇങ്ങനെ നീങ്ങുന്നതും വാഹനത്തിന്റെ വേഗത്തിനൊപ്പം ഓടിയെത്താൻ കഴിയാതെ നായ വീണുപോകുന്നതും റോഡിലൂടെ നിരങ്ങി നീങ്ങുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമർശനവും പ്രതിഷേധും ഉയർന്നു. ഇത് ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മൃഗസ്നേഹികളും രംഗത്തെത്തി.

Related News