പാക് ഡ്രോണുകള്‍ക്ക് പിന്നില്‍ തുര്‍ക്കി പ്രതിരോധ ഉദ്യോഗസ്ഥരോ? അന്വേഷണം ഊര്‍ജ്ജിതമാക്കി ഇന്ത്യൻ സുരക്ഷാ സേനകള്‍

  • 13/05/2025

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാക് ആക്രമണത്തില്‍ തുർക്കിയുടെ പങ്കിനേക്കുറിച്ച്‌ വിശദമായി അന്വേഷിച്ച്‌ ഇന്ത്യൻ സുരക്ഷാ സേനകള്‍. മെയ് 7 നും മെയ് 10 നും ഇടയില്‍ പാകിസ്ഥാൻ നടത്തിയ വലിയ തോതിലുള്ള ഡ്രോണ്‍ ആക്രമണത്തില്‍ തുർക്കി പ്രതിരോധ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സംശയിക്കപ്പെടുന്നതിന് പിന്നാലെയാണ് ഇത്. തുർക്കിയുടെ പ്രതിരോധ ഉദ്യോഗസ്ഥർ ആക്രമണത്തില്‍ സഹകരിച്ചോയെന്നാണ് ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങള്‍ പരിശോധിക്കുന്നത്. 

ആയിരത്തിലേറെ ഡ്രോണുകളാണ് പാകിസ്ഥാൻ ഇന്ത്യക്കെതിരെ പ്രയോഗിച്ചത്. ഇന്ത്യയുടെ ശക്തമായ പ്രതിരോധം ഇവയെ ചെറുത്ത് തോല്‍പ്പിച്ചെങ്കിലും ആക്രമണത്തിന് ഉപയോഗിച്ചതില്‍ 350ലേറെ ഡ്രോണുകള്‍ തുർക്കിയുടേതാണ്.

Related News