വീട്ടുകാര്‍ക്ക് ഉറക്കഗുളിക നല്‍കി സ്വര്‍ണവും പണവുമെടുത്ത് കാമുകനൊപ്പം ഒളിച്ചോടാന്‍ 15കാരിയുടെ ശ്രമം, ബന്ധു പൊളിച്ചു

  • 14/05/2025

വീട്ടുകാരെ ഉറക്കഗുളിക നല്‍കി അബോധാവസ്ഥയിലാക്കി കാമുകനൊപ്പം ഒളിച്ചോടാൻ 15കാരിയുടെ ശ്രമം. വീട്ടിലെ സ്വർണവും പണവും കവർന്ന ശേഷമാണ് ഒളിച്ചോടാൻ ശ്രമിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി വീട്ടിലേക്കെത്തിയ ബന്ധു കാരണം പദ്ധതി പാളി. രാജസ്ഥാനിലെ ജലവാർ ജില്ലയിലാണ് സംഭവം. കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധു വീട്ടില്‍ എത്തിയപ്പോള്‍ കുടുംബാംഗങ്ങളെ അബോധാവസ്ഥയില്‍ കണ്ടെത്തി.

തുടർന്ന് മറ്റ് ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ആഴ്ചകളായി പെണ്‍കുട്ടി കുടുംബാംഗങ്ങള്‍ക്ക് ചായയില്‍ ഉറക്കഗുളിക ചേർത്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എല്ലാവരും ഗാഢ നിദ്രയിലാകുമ്ബോള്‍ കാമുകനെ വീട്ടിലേക്ക് ക്ഷണിക്കുമായിരുന്നു. അടുത്തിടെ, പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടാൻ പദ്ധതിയിട്ടു.

Related News