പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചത്. മന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം കൂടി ഉള്‍പ്പെടുത്തിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
സെഡ് കാറ്റഗറി സുരക്ഷയാണ് നിലവില്‍ ജയശങ്കറിനുള്ളത്. സിആർപിഎഫാണ് സെഡ് കാറ്റഗറി വിഭാഗത്തിലുള്ള വിഐപികള്‍ക്ക് സുരക്ഷ ഒരുക്കുന്നത്. 2024 ഒക്ടോബറിലാണ് ജയശങ്കറിന്റെ സുരക്ഷ വൈ വിഭാഗത്തില്‍നിന്ന് സെഡിലേക്ക് ഉയർത്തിയത്. രാജ്യത്തെവിടെ പോകുമ്ബോഴും സായുധരായ സിആർപിഎഫ് സേനാംഗങ്ങള്‍ അദ്ദേഹത്തിന് ശക്തമായ സുരക്ഷ ഒരുക്കും. നിലവില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ദലൈലാമ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി അടക്കമുള്ളവർക്ക് സിആർപിഎഫാണ് സുരക്ഷ നല്‍കുന്നത്. ഏപ്രില്‍ 22ന് പഹല്‍ഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തെ തുടർന്ന് വിഐപികളുടെ സുരക്ഷ ശക്തമാക്കിയിരുന്നു.
പഹല്‍ഗാം ആക്രമണത്തിന് ശക്തമായ ഭാഷയില്‍ ഇന്ത്യ തിരിച്ചടിച്ചു. പാക് ഭീകരകേന്ദ്രങ്ങളും, വ്യോമത്താവളങ്ങളും തകർത്ത് ഇന്ത്യ തിരിച്ചടിച്ചതോടെ പാകിസ്ഥാൻ അതിർത്തിയില്‍ ആക്രമണം അഴിച്ച് വിട്ടിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?