13കാരനില്‍ നിന്ന് ഗര്‍ഭിണിയായി, പോക്സോ കേസില്‍ അറസ്റ്റിലായ അധ്യാപികയ്ക്ക് ഗര്‍ഭം അലസിപ്പിക്കാൻ അനുമതി

  • 14/05/2025

പഠിപ്പിച്ചുകൊണ്ടിരുന്ന 13കാരനില്‍ നിന്ന് ഗർഭിണിയായ അധ്യാപികയ്ക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി നല്‍കി കോടതി. 13കാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസില്‍ പോക്സോ വകുപ്പുകള്‍ പ്രകാരം അറസ്റ്റിലായ 23കാരിക്കാണ് ഗർഭം അലസിപ്പിക്കാൻ അനുമതി നല്‍കിയത്. സൂറത്തിലെ പ്രത്യേക പോക്സോ കോടതിയാണ് ഗർഭഛിദ്രത്തിന് അനുമതി നല്‍കിയത്. തട്ടിക്കൊണ്ട് പോകല്‍, തടഞ്ഞുവയ്ക്കല്‍, പോക്സോ വകുപ്പുകള്‍ അനുസരിച്ച്‌ നിലവില്‍ സൂറത്തിലെ ജയിലിലാണ് അധ്യാപികയുള്ളത്.

ഭ്രൂണം ഡിഎൻഎ പരിശോധനയ്ക്കായി സൂക്ഷിക്കണമെന്ന് വ്യക്തമാക്കിയാണ് 22 ആഴ്ച വളർച്ചയുള്ള ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നല്‍കിയത്. ഗർഭം തുടരുന്നത് യുവതിയുടെ മാനസിക സാമൂഹിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം. ഗർഭഛിദ്രം സംബന്ധിച്ച റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. 

വർഷങ്ങളായി ട്യൂഷൻ ക്ലാസിലെ വിദ്യാർത്ഥിയായിരുന്ന പതിമൂന്നുകാരനെ തട്ടിക്കൊണ്ട് പോയതിന് പിന്നാലെ ആറ് ദിവസത്തെ തെരച്ചിലിനൊടുവിലാണ് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. 13കാരന്റെ പിതാവിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. ഗർഭത്തിന് ഉത്തരവാദി 13കാരനാണെന്ന് അധ്യാപിക മൊഴി നല്‍കിയതോടെ ഡിഎൻഎ പരിശോധന നടത്താനുള്ള നീക്കത്തിലായിരുന്നു പൊലീസുണ്ടായിരുന്നത്. ഏപ്രില്‍ 29നാണ് അധ്യാപിക അറസ്റ്റിലായത്.

Related News