മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തില്‍ ഇതാദ്യമായി വനിതകളും; ജയന്തി രാജനും ഫാത്തിമ മുസഫറും അസിസ്റ്റന്റ് സെക്രട്ടറിമാര്‍

  • 15/05/2025

മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തില്‍ വനിതകളെയും ഉള്‍പ്പെടുത്തി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രൊഫസര്‍ ഖാദര്‍ മൊയ്തീന്‍ ദേശീയ അധ്യക്ഷനായും പി കെ കുഞ്ഞാലിക്കുട്ടി ജനറല്‍ സെക്രട്ടറിയായും തുടരും. പി വി അബ്ദുള്‍ വഹാബ് എംപിയാണ് ട്രഷറര്‍.

ദേശീയ കമ്മിറ്റിയില്‍ രണ്ട് വനിതകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വനിത ലീഗ് ദേശീയ പ്രസിഡന്റായിരുന്ന ചെന്നൈയില്‍ നിന്നുള്ള ഫാത്തിമ മുസഫര്‍, വനിത ലീഗ് ദേശീയ സെക്രട്ടറിയായിരുന്ന വയനാട് നിന്നുള്ള ജയന്തി രാജന്‍ എന്നിവരാണ് ദേശീയ കമ്മിറ്റിയില്‍ ഇടംനേടിയത്. ദലിത് വിഭാഗത്തില്‍പ്പെട്ട, വയനാട് ഇരുളം സ്വദേശിയായ ജയന്തി നിലവില്‍ വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റാണ്.

ജയന്തി രാജനെയും ഫാത്തിമയെയും ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായാണ് നിയമിച്ചിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ദേശീയ കമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യം ഉണ്ടാകുന്നത്.

Related News