കുടുംബ പ്രശ്നത്തെ തുടര്‍ന്ന് യുവതി കനാലില്‍ ചാടി, രക്ഷിക്കാന്‍ പിന്നാലെ ചാടിയ പൊലീസുകാരന് ദാരുണാന്ത്യം

  • 18/05/2025

കനാലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് കോണ്‍സ്റ്റബിളിന് ദാരുണാന്ത്യം. ഗാസിയാബാദിലെ വൈശാലിയിലാണ് സംഭവം. അങ്കിത് കുമാര്‍ എന്ന യുവാവിനാണ് ജീവന്‍ നഷ്ടമായത്. ആര്‍തി എന്ന 23 കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അങ്കിതിന് ജീവന്‍ നഷ്ടമായത്.

കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് ആര്‍തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതി കനാലിലേക്ക് ചാടിയതിന് പിന്നാലെ ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിളായ അങ്കിത്തും സബ് ഇന്‍സ്പെക്ടര്‍ ധര്‍മേന്ദ്രയും കനാലിലേക്ക് ചാടുകയായിരുന്നു. ഇവരുടെ കൂടെ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. യുവതിയെ രക്ഷിച്ചെങ്കിലും അങ്കിത് കനാലിലെ ചെളിയില്‍ താഴ്ന്നുപോയി. നാട്ടുകാര്‍ ചേര്‍ന്ന് അങ്കിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറയുന്നു. 

Related News