പാകിസ്ഥാൻ ക്രിക്കറ്റിനെ ഒറ്റപ്പെടുത്തും, സെപ്റ്റംബറിലെ ഏഷ്യ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറും

  • 18/05/2025

ഏഷ്യ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറും.ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിനെ തീരുമാനം അറിയിച്ചെന്നാണ് സൂചന.പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മോഹ്‌സിൻ നഖ്വി ആണ്‌ ACC ചെയർമാൻ. സെപ്റ്റംബറില്‍ ഇന്ത്യ വേദിയാകേണ്ട ഏഷ്യ കപ്പില്‍ നിന്നാണ് പിന്മാറിയത്.ശ്രീലങ്കയിലെ വനിത എമെർജിങ് ടീംസ് ഏഷ്യ കപ്പിലും കളിക്കില്ല.പാകിസ്ഥാൻ ക്രിക്കറ്റിനെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി

പഹഗല്‍ഗാം ഭീകരാക്രമണത്തിലെ പാക്കിസ്ഥാന്‍റെ പങ്ക് വ്യക്തമായതിന് പിന്നാലെ സിന്ധു നദീജല കരാർ മുൻനിർത്തി ആരംഭിച്ച ജലയുദ്ധം ഇന്ത്യ കടുപ്പിക്കുകയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുളള സിന്ധു നദിയിലെ കനാലുകള്‍ അടിയന്തരമായി നവീകരിക്കും.1905ല്‍ നിര്‍മിച്ച രണ്‍ബീന്‍ കനാല്‍, 1906ല്‍ നിര്‍മിച്ച ന്യൂ പ്രതാപ് കനാല്‍. 1961ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കത്വാ കനാല്‍ എന്നിവയാണ് നവീകരിക്കുക.

60 കിലോമീറ്ററാണ് രണ്‍ബീര്‍ കനാലിന്‍റെ നീളം. ജലസേചനത്തിനൊപ്പം വൈദ്യുത പദ്ധതിക്കുമാണ് ഈ കനാലിലെ വെള്ളം ഉപയോഗിക്കുന്നത്. 34 കിലോമീറ്റര്‍ നീളമുളള ന്യൂ പ്രതാപ് കനാല്‍ 16,500 ഹെക്ടര്‍ പ്രദേശത്തെ കൃഷി ഭൂമികളുടെ ജീവനാഡിയാണ്. കത്വ നഗരത്തിന് കുടിവെളളം നല്‍കുന്ന കത്വ കനാലിന് 17 കിലോമീറ്റര്‍ നീളമുണ്ട്. കനാലുകളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന എക്കല്‍ നീക്കി സംഭരണ ശേഷി വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

Related News