ഛഗന്‍ ഭുജ്ബല്‍ ഫഡ്‌നാവിസ് മന്ത്രിസഭയില്‍, തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പായി പുനസ്സംഘടന

  • 20/05/2025

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ വികസിപ്പിച്ചു. എന്‍സിപി നേതാവ് ഛഗന്‍ ഭുജ്ബലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ ഭുജ്ബലിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാക്കളിലൊരാളായ 77 കാരനായ ഛഗന്‍ ഭുജ്ബല്‍, സംസ്ഥാനത്തെ പ്രധാന ഒബിസി മുഖങ്ങളിലൊന്നുമാണ്. കഴിഞ്ഞ ഡിസംബറില്‍ മന്ത്രിമാരെ ഉള്‍പ്പെടുത്തി ഫഡ്‌നാവിസ് മന്ത്രിസഭ വികസിപ്പിച്ചപ്പോള്‍ ഭുജ്ബലിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

Related News