കേരളത്തിലെ ദേശീയപാത നിര്‍മാണം; വീഴ്ച അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ അയച്ച്‌ കേന്ദ്രം

  • 22/05/2025

കേരളത്തില്‍ ദേശീയ പാതയിലെ നിർമ്മാണ വീഴ്ച അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ അയച്ച്‌ കേന്ദ്രം. ഐഐടി പ്രൊഫസർ കെ ആർ റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി അന്വേഷിക്കും.

സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കർശന നടപടിയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. കരാറുകാർക്കെതിരെ കടുത്ത നടപടി ആലോചിക്കുമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.

Related News