മംഗളൂരുവില്‍ മണ്ണിടിഞ്ഞ് വീണ് തകര്‍ന്ന വീടിനുള്ളില്‍ കുടുങ്ങിയ 2 കുഞ്ഞുങ്ങളും മരിച്ചു, അമ്മ അബോധാവസ്ഥയില്‍

  • 30/05/2025

മംഗളൂരുവില്‍ ഉള്ളാളില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീണ് തകർന്ന വീടിനുള്ളില്‍ കുടുങ്ങിയ കുഞ്ഞുങ്ങള്‍ മരിച്ചു. ഇവരുടെ അമ്മ അശ്വിനിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് വയസ്സുകാരൻ ആര്യൻ, രണ്ട് വയസ്സുകാരൻ ആരുഷ് എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ ചേർത്ത് പിടിച്ച നിലയില്‍ അമ്മ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു.

പുറത്തേക്ക് എടുത്തപ്പോഴേക്ക് രണ്ട് കുഞ്ഞുങ്ങളും മരിച്ചിരുന്നു. ഇവരുടെ മുത്തശ്ശി പ്രേമയും മണ്ണിടിച്ചിലില്‍ മരിച്ചിരുന്നു. എൻഡിആർഎഫ് സംഘമടക്കമെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇവരെ പുറത്തേക്ക് എടുത്തത്.

Related News